News Exclusive

തിരുവനന്തപുരത്ത് സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചത് ധാന്യം കേടായതുകൊണ്ടെന്ന് വാദം തെറ്റ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ അടച്ചത് ധാന്യം മുഴുവന്‍ കേടായത് കൊണ്ടെന്ന ഉദ്യോഗസ്ഥരുടെ വാദം പൊളിയുന്നു. അടച്ചുപൂട്ടുന്നതിന് ദിവസങ്ങള്‍ മുമ്പ് ജില്ല സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ പരിശോധനയില്‍ നല്ലതും കേടായതുമായ ധാന്യത്തിന്റെ കൃത്യമായ കണക്കെടുത്തിരുന്നു. ഇത് വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.