News Exclusive

മാതൃഭൂമി അന്വേഷണം; കോടിക്കണക്കിന് രൂപയുടെ ധാന്യം പുതുക്കുളങ്ങരയിലെ ഗോ‍ഡൗണിലും പുഴുത്ത് നശിക്കുന്നു

തിരുവനന്തപുരം: ജനങ്ങള്‍ കഴിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ധാന്യം തിരുവനന്തപുരത്തെ പുതുക്കുളങ്ങര ഗോഡൗണിലും പുഴുത്ത് നശിക്കുന്നു. പുതിയ അരിയും ഗോതമ്പും ഉണ്ടായിരുന്ന ഈ ഗോഡൗണിലേക്ക് മറ്റൊരിടത്തു നിന്ന് കേടായ കൂടുതല്‍ ധാന്യം എത്തിച്ചെന്ന് ലോഡ് ഇറക്കിയ സി.ഐ.ടി.യു നേതാവിന്റെ വെളിപ്പെടുത്തല്‍. അടച്ച് പൂട്ടിയ ഗോഡൗണില്‍ മാതൃഭൂമി ന്യൂസ് അന്വേഷണം.