News Exclusive

പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ മരിച്ച മത്തായി സഹായം തേടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. മൃഗവേട്ടയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്ന് മത്തായി സംശയിച്ചു, കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നു മത്തായി പറഞ്ഞുവെന്നും യുവാവ് മാതൃഭൂമി ന്യൂസിനോട്. മത്തായിയെ വനം വകുപ്പ് ചോദ്യം ചെയ്തു, പലതവണ വിരട്ടിയെങ്കിലും മര്‍ദ്ദിച്ചില്ലെന്നും യുവാവിന്റെ വെളിപ്പെടുത്തല്‍.