News Exclusive

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് സിആര്‍പിഎഫ് സുരക്ഷ നല്‍കും

കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് സിആര്‍പിഎഫ് സുരക്ഷ നല്‍കും. തിരുവനന്തപുരത്ത് നിന്നുള്ള സിആര്‍പിഎഫ് സംഘം നാളെ കൊച്ചിയിലെത്തി. അന്വേഷണ സംഘത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. അതേസമയം കേസില്‍ നാലാം പ്രതിയായ സന്ദീപിന്റെ തിരുവനന്തപുരം അരുവിക്കരയിലെ വീടിന് സമീപത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിന്റേതെന്ന് സംശയിക്കുന്ന ബാഗിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. കസ്റ്റംസ് സംഘം നടത്തിയ റെയ്ഡിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്റ്റിക്കര്‍ പതിച്ച ബാഗ് സമീപത്തെ പുഴയില്‍ നിന്ന് ലഭിച്ചത്.