News Exclusive

കുപ്പിവെള്ള പ്ലാന്റ് നടത്തിപ്പ് സര്‍ക്കാര്‍ കിഡ്ക്കിന് കൈമാറി

തിരുവനന്തപുരം: ഇടതു സംഘടനകളുടെയടക്കം പ്രതിഷേധം അവഗണിച്ചുകൊണ്ട് അരുവിക്കര കുപ്പിവെള്ള പ്ലാന്റ് നടത്തിപ്പ് സര്‍ക്കാര്‍ കിഡ്ക്കിനെ ഏല്‍പിച്ചു. കുടിവെള്ള പദ്ധതികളും വരള്‍ച നേരിടാനുള്ള മുന്നൊരുക്കങ്ങളും ഉള്ളതിനാല്‍ ജല അതോറിറ്റിക്ക് കുപ്പിവെള്ള പ്ലാന്റ് നടത്താനാകില്ല എന്നാണ് സര്‍ക്കാരിന്റെ വാദം. ജല അതോറിറ്റിക്കുള്ള പാട്ടത്തുക കിഡ്ക്ക് തീരുമാനിക്കുമെന്നല്ലാതെ ലാഭ വിഹിതത്തെക്കുറിച്ച് ഉത്തരവില്‍ പക്ഷേ പറയുന്നില്ല.