News Exclusive

മുഖ്യമന്ത്രിയുടെ വിദേശയാത്രാ ചിലവുകൾ രഹസ്യമാക്കി സർക്കാർ| മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകളെ സംബന്ധിച്ച് ചെലവുകൾ രഹസ്യമാക്കി വെച്ച് സർക്കാർ. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളെ സംബന്ധിച്ച് നിയസഭയിലും വിവരാവകാശ പ്രകാരവും ചോദിച്ച ചോദ്യങ്ങൾക്കൊന്നും സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. വിവരം ശേഖരിച്ച് വരുന്നു എന്ന മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് സർക്കാർ നൽകിയിട്ടുളളത്.