News Exclusive

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കോടതി

കൊച്ചി: ഹര്‍ത്താലിനെതിരായ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കോടതി. സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാത്തതിനാലാണ് കോടതിയ്ക്ക് മുന്നിട്ടിറങ്ങേണ്ടി വന്നിരിക്കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.