News Exclusive

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസില്‍ തത്സമയം. കോവിഡ്-19 പ്രതിരോധത്തെപ്പറ്റിയും പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങുമ്പോള്‍ പാലിക്കേണ്ട ജാഗ്രതയെപ്പറ്റിയും പരിപാടിക്കിടെ മന്ത്രി പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് കേരളം ഇന്ന് കോവിഡ്-19 പ്രതിരോധത്തില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.