News Exclusive

ഇന്ന് ലോക ഹൃദയ ദിനം; നെഞ്ചിടിപ്പേറ്റിയ ഓര്‍മ്മകളുമായി ലതാ ശര്‍മ്മയും മാത്യു അച്ചാടനും

ഇന്ന് ലോക ഹൃദയ ദിനത്തില്‍ വേയ്ക്ക് അപ്പ് കേരള പ്രേക്ഷകരുടെ ശ്രദ്ധ 5 വര്‍ഷം മുന്‍പ് കേരളം നെഞ്ചിടിപ്പോടെ കണ്ട് ഒരു സംഭവം ഓര്‍മ്മപ്പെടുത്തുകയാണ്. അവയവദാനത്തിലും ഹൃദയമാറ്റ ശസ്ത്രക്രിയയിലും നാഴികക്കല്ലായിരുന്നു 2015 ഓഗസ്റ്റില്‍ നടന്ന് ആ സംഭവം. കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന ഹൃദയം വിയജകരമായി തുന്നിച്ചേര്‍ത്തു. അന്ന് ഭര്‍ത്താവിന്റെ ഹൃദയം ദാനം ചെയ്യാന്‍ തയ്യാറായ ലതാ ശര്‍മ്മയും ഹൃദയം ഏറ്റുവാങ്ങി ഇന്നും പ്രസരിപ്പോടെയിരിക്കുന്ന മാത്യു അച്ചാടനും വേയ്ക്ക് അപ്പ് കേരളയില്‍ ചേരുന്നു. കൂടാതെ കോവിഡ് കാലത്ത് ഹൃയം സുരക്ഷിതമായി വയ്‌ക്കേണ്ടതിന്റെ ആവശ്യകതയും നിര്‍ദേശങ്ങളും നല്‍കാന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ മനു ആര്‍ വര്‍മയും ചേരുന്നു.