News Exclusive

ഇന്ത്യന്‍ പ്രതിരോധസേനകളില്‍ എങ്ങനെ ഓഫീസറാകാം?

ഇന്ത്യൻ കര, വ്യോമ, നാവിക സേനകളിൽ വലിയ അവസരമാണ് യുവജനങ്ങള്‍ക്കായി തുറന്നു കിടക്കുന്നത്. ഒരു തൊഴിലിനപ്പുറം ആത്മ സമർപ്പണത്തിന്റെയും ധീരോദാത്തമായ രാഷ്ട്ര സേനവത്തിന്റെയും മേഖല വലിയ ആത്മാഭിമാനത്തിന്റെ ഇടം സമ്മാനിക്കുന്നുണ്ട്. ഓഫീസറായി തുടങ്ങി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വരെ എത്താൻ കഴിയുന്നതാണ് സേനകളിലേക്കുള്ള കരിയർ. വെല്ലുവിളികൾ നിറഞ്ഞതാണ് എങ്കിലും ആ സേവനപാതയ്ക്ക് വലിയ നേട്ടങ്ങളിലേക്ക് നിങ്ങളെ നയിക്കാനാകും.