ഭാര്യയെ ചേര്‍ത്തുപിടിച്ച് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ച ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയിറക്ക് നീക്കത്തിനിടെ ഗൃഹനാഥന്റെ ആത്മഹത്യാശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നെല്ലിമൂട് വെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ രാജനാണ് ഭാര്യയെ ചേര്‍ത്തുപിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ശരീരത്തിലൊഴിച്ച് ഭീഷണിമുഴക്കുന്നതിനിടെ തീപടരുകയായിരുന്നു. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.