News Exclusive

ഇന്ത്യ വന്‍ വിജയം നേടുമെന്ന് സച്ചിന്‍ ബേബി

തിരുവനന്തപുരം: വിന്‍ഡീസിനെതിരെ ഇന്ത്യ വ്യക്തമായ മുന്‍തൂക്കത്തോടെ വിജയിക്കുമെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. മധ്യനിരയില്‍ അംബാട്ടി റായിഡുവിന്റെ സാന്നിധ്യം ടീമിന് പ്ലസ് പോയിന്റാണെന്ന് സച്ചിന്‍ ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തുമ്പയില്‍ കെ.സി.എ ഗ്രൗണ്ടില്‍ പരിശീലനത്തിലാണ് സച്ചിന്‍ ബേബിയും സംഘവും.