News Exclusive

മൂന്നുകോടി ചെലവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി; കര്‍ഷകര്‍ക്ക് ഒരു തുള്ളി വെള്ളംപോലും ലഭിച്ചില്ല

കോഴിക്കോട്: കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാന്‍ നിര്‍മ്മിച്ച കോഴിക്കോട് ചാത്തമംഗലം നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ഇതുവരെ തുലച്ചത് മൂന്നുകോടി രൂപ. ആസൂത്രണമില്ലാതെ നിര്‍മ്മിച്ച് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനവും ചെയ്യിച്ച പദ്ധതി വഴി ഒരു തുള്ളി വെള്ളംപോലും ഒരു കര്‍ഷകനും ഇതുവരെ കിട്ടിയിട്ടില്ല. അഴിമതി പദ്ധതിയെക്കുറിച്ച് അന്വേഷിക്കുകയാണ് മാതൃഭൂമി ന്യൂസ്.