News Exclusive

സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റുകളിലേക്ക് നൂലുകള്‍ വാങ്ങിയതിലും ചട്ടലംഘനം

തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റുകളിലേക്ക് നൂലുകള്‍ വാങ്ങിയതിലും ചട്ടലംഘനം. സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് 26 ലക്ഷത്തിലധികം രൂപയുടെ നൂലുകള്‍ വാങ്ങിയത്. ജയില്‍ മേധാവിയുടെ നടപടിക്ക് പിന്നീട് സര്‍ക്കാര്‍ ഒത്താശ നല്‍കിയതിന്റെ തെളിവും പുറത്തു വന്നു. നടപടി ശരിവച്ചുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് മാതൃഭൂമി ന്യൂസിന് ലഭിച്ചു