തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം: വാര്‍ഡ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കിയാല്‍ നല്ലതെന്നും പൂര്‍ണ്ണ സജ്ജമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പത്തുലക്ഷം പുതിയ വോട്ടര്‍മാരേ അധികമായി വന്നിട്ടുള്ളൂ. 2015-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നതില്‍ ആശങ്ക വേണ്ട. സര്‍ക്കാര്‍ വാര്‍ഡ് വിഭജന തീരുമാനമെടുത്ത് ഉത്തരവ് നടപ്പാക്കിയാല്‍ അഞ്ച് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നും കമ്മിഷണര്‍ വി.ഭാസ്കരന് തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.