News Exclusive

കേരളത്തില്‍ പിടിമുറുക്കി കഞ്ചാവ് മാഫിയ

പാലക്കാട്: കേരളത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുകയാണ്. കഴിഞ്ഞ പത്തുമാസത്തിനിടെ പാലക്കാട് മാത്രം പിടികൂടിയത് 1200 കിലോ കഞ്ചാവാണ്. തമിഴ്‌നാട്ടിലെ പളനിയിലോ ഒഡ്ഡന്‍ചത്രത്തോ ചെന്നാല്‍ ആര്‍ക്കും എത്രവേണമെങ്കിലും കഞ്ചാവ് കിട്ടും. യുവതലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നു മാഫിയയുടെ താവളത്തില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് മാതൃഭൂമി ന്യൂസ് സംഘം.