News Exclusive

അത്യാവശ്യമായായെത്തേണ്ടവര്‍ മാത്രം തിരികെവന്നാല്‍ മതിയെന്ന നിര്‍ദേശം പാലിക്കണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: അത്യാവശ്യമായി നാട്ടിലെത്തേണ്ടവര്‍ മാത്രം തിരികെവന്നാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍ഗണനാടിസ്ഥാനത്തില്‍ പാസ് നല്‍കുന്നതിനാലാണ് കാലതാമസം വരുന്നത്. പാസ് കിട്ടാത്തവര്‍ അതിര്‍ത്തിവരെ വന്ന് തിരക്ക് കൂട്ടിയാല്‍ രോഗവ്യാപന സാധ്യത കൂടുമെന്ന് മന്ത്രി മാതൃഭൂമി ന്യൂസിന്റെ തത്സമയം പരിപാടിയില്‍ പറഞ്ഞു.