News Exclusive

കിയാല്‍ സാങ്കേതിക വിദ്യകൊണ്ട് മികച്ചതെന്ന് പൈലറ്റുമാര്‍

കണ്ണൂര്‍: കിയാല്‍ സാങ്കേതിക വിദ്യകൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും മികച്ചതാണെന്ന് കിയാലില്‍ നിന്നുള്ള ആദ്യ വിമാനമായ എയര്‍ ഇന്ത്യയുടെ പൈലറ്റ് ക്യാപ്റ്റന്‍ വിവേക് കുല്‍ക്കര്‍ണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏത് കാലാവസ്ഥയിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാം. പ്രകൃതി സൗന്ദര്യം അപാരമാണ്. കിയാലിന്റെ ആദ്യ വിമാനത്തിന്റെ പൈലറ്റുമാരുടെ ആദ്യ പ്രതികരണം മാതൃഭൂമി ന്യൂസിന് ലഭിച്ചു.