News Exclusive

സ്പീക്കറുടെ പ്രതികരണം അനാവശ്യമെന്ന് കെ.എം ഷാജി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കേസ് പരിഗണനയിലിരിക്കെ നിയമസഭയില്‍ തന്നെ പ്രവേശിപ്പിക്കില്ലെന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പരാമര്‍ശം അനവസരത്തിലേതെന്ന് കെ.എം ഷാജി. സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കൂ എന്നും ഷാജി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.