News Exclusive

കൊടൈക്കനാലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ പൂട്ട്

കൊടൈക്കനാല്‍: അനധികൃത നിര്‍മ്മാണങ്ങള്‍ പെരുകുന്ന മുന്നാറിനും വയനാടിനും മുന്നറിയിപ്പായി കൊടൈക്കനാലില്‍ മദ്രാസ് ഹൈക്കോടതിയുടെ ശക്തമായ നടപടി. റിസോര്‍ട്ടുകളും ഹോട്ടലുകളുമടക്കം മുന്നൂറിലധികം നിര്‍മ്മാണങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൂട്ടി സീല്‍ ചെയ്തു. ഇന്നലെ മാത്രം 26 റിസോര്‍ട്ടുകളാണ് കൊടൈക്കനാലില്‍ മുനിസിപ്പല്‍ അധികൃതര്‍ പൂട്ടിയത്.  മാതൃഭൂമി ന്യൂസ് അന്വേഷണം തുടരുന്നു, മൂന്നാറിനും വയനാടിനും മുന്നറിയിപ്പായി കൊടൈക്കനാല്‍.