കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അധ്യാപകരെ സംരക്ഷിച്ച് റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ അധ്യാപികര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. പരീക്ഷ ക്രമക്കേട് കണ്ടെത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും റിപ്പോര്‍ട്ട്. കമ്മീഷന് അംഗമായ കോളേജ് യൂണിയന് ചെയര്‍മാന്റെ വിയോജന കുറിപ്പോടെയാണ് റിപ്പോര്‍ട്ട് മാനേജ്മെന്റിന് സമര്‍പ്പിച്ചത്. മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസിവ്.