News Exclusive

കെഎസ്ഇബിയുടെ ദീര്‍ഘകാല കരാറിന് വീണ്ടും അനുമതി നിഷേധിച്ചു

തിരുവനനന്തപുരം: ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള കെ.എസ്.ഇ.ബിയുടെ ദീര്‍ഘകാല കരാറിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വീണ്ടും അനുമതി നിഷേധിച്ചു. മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് നടത്തിയ നിലപാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കാതെ പരിഗണിക്കാനാവില്ലെന്ന് കമ്മീഷന്‍ കെ.എസ്.ഇ.ബിയെ അറിയിച്ചു. യു.ഡി.എഫ് കാലത്താണ് ക്രമവിരുദ്ധമായി 850 മെഗാവാട്ടിന്റെ കരാര്‍ ഉണ്ടാക്കിയത്.