News Exclusive

കോവിഡില്‍ അലസത ആപത്ത്

ജൂലെെ 3. കേരളത്തിലെ രോഗികളുടെ എണ്ണം 211. ഇതില്‍ 27 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ.തലസ്ഥാനത്തും കൊച്ചിയിലും പൊന്നാനിയിലും സമൂഹവ്യാപനഭീഷണി. നമ്മള്‍ ഇനിയും പാഠം പഠിച്ചിട്ടില്ലേ? ഇല്ലെന്നാണ് ഇന്നത്തെ ചില ദൃശ്യങ്ങള്‍ നമ്മളോട് പറയുന്നത്.കൊച്ചിയിലെ ചമ്പക്കര മാര്‍ക്കറ്റും ഇടുക്കിയിലെ ഡിജെ പാര്‍ട്ടിയും നമ്മുടെ ജാഗ്രതാക്കുറവ് തന്നെയാണ് കാണിക്കുന്നത്. ആറ് മണിക്കൂര്‍ നീണ്ട നൃത്തനിശ തന്നെ സംഘടിപ്പിക്കാന്‍ ആര് അനുവാദം കൊടുത്തു? നോം ചോസ്‌കിയും അമൃത്യ സെന്നും ലോകമാതൃകയെന്ന് വിശേഷിപ്പിച്ച നമ്മുടെ പ്രതിരോധം പാളുന്നോ? ഇനി എന്നാണ് നമ്മള്‍ വീട്ടിലിരിക്കണം എന്ന ചെറിയ പാഠം പഠിക്കുക അലസതയില്‍ നമ്മള്‍ കോവിഡെന്ന അദൃശ്യശത്രുവിനെ നമ്മള്‍ മറക്കുന്നോ.