News Exclusive

അഖിലയ്ക്കും സഹോദനും ടിവി എത്തി; ഇനിയും ബാക്കിയായി സ്വന്തം വീടെന്ന സ്വപ്നം

കൊല്ലം: ടിവി ഇല്ലാത്തത് മൂലം പഠിക്കാന്‍ സാധിക്കാതിരുന്ന അഖിലയ്ക്കും സഹോദനും ഇനി പഠനം മുടങ്ങില്ല. കൊല്ലം ഇഞ്ചവിള സ്വദേശികളായ കുരുന്നുകള്‍ക്ക് അനീഷ് രവി ഫ്രണ്ട്‌സ് ആന്റ് ഫാമിലി അസോസിയേഷന്‍ ടി.വി സമ്മാനമായി നല്‍കി. ഇനി കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് വേണമെന്നാണ് ഈ കുഞ്ഞുങ്ങളുടെ ആവശ്യം.