News Exclusive

ലോക്ഡൗണില്‍ മരുന്ന് കിട്ടാന്‍ ബുദ്ധിമുട്ടുന്നോ? വിളിക്കൂ 112; പോലീസ് സഹായത്തിനെത്തും

ലോക്ഡൗണ്‍ സമയത്തെ ഒരു പ്രധാന പ്രശ്‌നമാണ് അത്യാവശ്യം വേണ്ട മരുന്നുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ട്. മരുന്നുകള്‍ കിട്ടാത്തവര്‍ക്ക് ഇപ്പോള്‍ ആശ്രയിക്കാവുന്നത് കേരള പോലീസിനെയാണ്. പോലീസിനെ ഇക്കാര്യത്തില്‍ ഫയര്‍ഫോഴ്‌സ് സഹായിക്കുന്നു. ദൂരസ്ഥലങ്ങലില്‍ നിന്ന് പോലും പോലീസ് മരുന്ന് എത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കുള്ള സഹായം. ഇതും പോലീസ് സന്തോഷത്തോടെ നിര്‍വഹിക്കുന്നു. ഈ രണ്ട് പദ്ധതികളുടേയും ചുമതല വഹിക്കുന്ന എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി മാതൃഭൂമി ന്യൂസില്‍ തത്സമയം ചേരുന്നു.