News Exclusive

കൊടൈക്കനാലിലെ 1150 കെട്ടിടങ്ങള്‍ അനധികൃതം; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് കോടതി

കൊടൈക്കനാല്‍: മൂന്നാറിലെയും വയനാട്ടിലെയും പോലെ ഭൂമാഫിയയുടെ സ്വാധീനത്തിന് വഴങ്ങി ഉദ്യോഗസ്ഥര്‍ വഴിവിട്ട് നിര്‍മാണ അനുമതികള്‍ നല്‍കിയതാണ് കൊടൈക്കനാലില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും വ്യാപകമായി അടച്ചുപൂട്ടാന്‍ കാരണം. 1150 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് മുന്‍സിപ്പാലിറ്റി തന്നെ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കോടതി നിര്‍ദേശം. റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടിയതോടെ കൊടൈക്കനാലില്‍ എത്തുന്ന വിനോദസഞ്ചാരികളും ബുദ്ധിമുട്ടുന്നു.