News Exclusive

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ്: മഹസര്‍ റിപ്പോര്‍ട്ട് മുഖ്യ തെളിവാകും

സന്നിധാനം: ശബരിമല തന്ത്രിക്കെതിരായ കേസില്‍ ശുദ്ധിക്രിയ നടത്തിയെന്ന മഹസര്‍ റിപ്പോര്‍ട്ട് മുഖ്യതെളിവാകും. സ്വന്തം നിലയ്ക്കാണ് ശുദ്ധിക്രിയ നടത്തിയതെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ ആചാര ലംഘനം നടത്തിയപ്പോഴും ശുദ്ധിക്രിയ നടത്തിയിരുന്നതായും ഇതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹസര്‍ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.