News Exclusive

സ്‌ഫോടനത്തിലൂടെ ഫ്ലാറ്റ് തകര്‍ക്കാനുള്ള നീക്കം: അതൃപ്തിയറിച്ച് കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗം

കൊച്ചി: മരടിലെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന്റെ മുന്നൊരുക്കങ്ങളില്‍ അതൃപ്തിയറിയിച്ച് കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗം. സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന കവറിങ്ങുകളുടെ എണ്ണവും കമ്പിവേലി ഷീറ്റുകളുടെ എണ്ണവും കൂട്ടണമെന്ന് കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍.വേണുഗോപാല്‍ നിര്‍ദേശിച്ചു. എമല്‍ഷന്‍ എക്‌സ്‌പ്ലോസിവ്‌സ് ആകും ഫ്ലാറ്റ് തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.