News Exclusive

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമ്പോള്‍: യോജിപ്പും വിയോജിപ്പും എന്തുകൊണ്ട്?

പെണ്‍കുട്ടികളുടെ വിവാഹപ്രായം വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. 14 വയസായിരുന്ന വിവാഹപ്രായം പിന്നീട് 18 ആക്കി ഉയര്‍ത്തുന്നു. ഇന്ന് അത് 21 ലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളും യോജിക്കുന്നു. എന്നാല്‍ ചില മതസാമുദായിക സംഘടനകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇങ്ങനെയൊരു തീരുമാനം വരുമ്പോള്‍ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും കേള്‍ക്കേണ്ടത് അത്യാവശ്യമാണ്. പി.പി അമൃത തയ്യാറാക്കിയ എക്‌സ്‌പ്ലെയ്‌നര്‍ വീഡിയോ കാണാം.