News Exclusive

മാതൃഭൂമി ന്യൂസ് വാര്‍ത്ത തുണയായി: സബ്‌സിഡി സാധനങ്ങള്‍ പുനഃസ്ഥാപിച്ചു

കോഴിക്കോട്: വെട്ടിക്കുറച്ച സബ് സിഡി അരിയും പഞ്ചസാരയും സപ്ലൈക്കോ പുനഃസ്ഥാപിച്ചു. രണ്ട് മാസം മുമ്പാണ് സബ്‌സിഡി സാധനങ്ങളുടെ അളവ് പകുതിയായി കുറച്ച് സപ്ലൈക്കോ ഉത്തരവിറക്കിയത്. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.