News Exclusive

മൂന്നാറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ സ്ഥലം മാറ്റം

ഇടുക്കി: മൂന്നാറിലെ ചില ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ കൈയേറ്റ മാഫിയ. ദേവികുളം സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാറിനെ മാറ്റിയത് പള്ളിവാസലിലെ റിസോര്‍ട്ടുകള്‍ക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ്. പ്ലം ജൂഡി ഉള്‍പ്പെടെയുള്ള റിസോര്‍ട്ടുകളുടെ പട്ടയങ്ങള്‍ വ്യാജമാണെന്നും റദ്ദാക്കണമെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാതൃഭൂമി ന്യൂസ് അന്വേഷണം.