News Exclusive

ലോക ലഹരി വിരുദ്ധ ദിനത്തില്‍ അതിജീവനത്തിന്റെ കഥയുമായി മാതൃഭൂമി ന്യൂസ് മോണിംഗ്‌ ഷോ

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. 'ബെറ്റര്‍ നോളജ് ഫോര്‍ ബെറ്റര്‍ കെയര്‍' എന്നുള്ളതാണ് ഈ വര്‍ഷത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ മുദ്രാവാക്യം. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിയില്‍ നിന്ന് മുക്തി നേടിയ ആള്‍ക്കൊപ്പം എക്‌സൈസ് കമ്മീഷണര്‍ ഡോ. എസ്. ആനന്ദകൃഷ്ണന്‍, മനശാസ്ത്ര വിദഗ്ധന്‍ ഡോ. മോഹന്‍ റോയ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ ബ്രൂണോ ആല്‍ബര്‍ട്ട് എന്നിവര്‍ മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥികളായി പങ്കുചേരുന്നു.