News Exclusive

ലോക്ബന്ധു രാജ് നാരായണ്‍ജി പുരസ്‌കാരം സമ്മാനിച്ചു; മാതൃഭൂമി ന്യൂസിന് നാല് പുരസ്‌കാരം

തിരുവനന്തപുരം: ലോക്ബന്ധു രാജ് നാരായണ്‍ജി പുരസ്‌കാരദാന ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. മാതൃഭൂമി ന്യൂസിന് നാല് പുരസ്‌കാരങ്ങള്‍ക്ക് ലഭിച്ചു. മികച്ച വാര്‍ത്താ അവതാരകനായി ഹാഷ്മി താജ് ഇബ്രാഹിമിനെയും, മികച്ച വനിതാ റിപ്പോര്‍ട്ടറായി റിയാ ബേബിയെും തെരഞ്ഞെടുത്തു. മികച്ച ആക്ഷേപഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം മാര്‍ഷല്‍ വി.സെബാസ്റ്റ്യന്‍ അവതാരകനായ ധിം തരികിട തോമിന് ലഭിച്ചു. മികച്ച ചലച്ചിത്രാധിഷ്ഠിത പരിപാടിയായി രവി മേനോന്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചക്കരപന്തലിനെ തിരഞ്ഞെടുത്തു. വനം മന്ത്രി കെ.രാജു ജേതാക്കളെ പുരസ്‌കാരം നല്‍കി ആദരിച്ചു.