News Exclusive

ഡിജിപിയുടെ ചട്ടലംഘനത്തിനും സര്‍ക്കാര്‍ ഒത്താശയ്ക്കും കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ചട്ട ലംഘനത്തിനും സര്‍ക്കാര്‍ ഒത്താശയ്ക്കും കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനമൊരുക്കാന്‍ അനുമതിയില്ലാതെ മൂന്നുകോടി ഇരുപതുലക്ഷം രൂപയുടെ കരാര്‍ ഡി.ജി.പി കെല്‍ട്രോണിനു നല്‍കി. ചട്ടലംഘനം സാധൂകരിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് കിട്ടി.