News Exclusive

108 ആംബുലന്‍സ് സര്‍വീസ് കരാര്‍ കരിമ്പട്ടികയിലുള്ള കമ്പനിക്ക് നല്‍കാന്‍ നീക്കം

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് കരാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിക്ക് നല്‍കാന്‍ നീക്കം. സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.വി.കെ ഇ.എം.ആര്‍.ഐ എന്ന സ്വകാര്യ കമ്പനിക്കാണ് ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നത്. മറ്റ് കമ്പനികളെ ഒഴിവാക്കാനായി ടെണ്ടര്‍ വ്യവസ്ഥയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. വ്യാജ ബില്‍ ഉണ്ടാക്കി പണം തട്ടിയതിന് കര്‍ണാടക, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളാണ് ഈ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. മാതൃഭൂമി ന്യൂസ് അന്വേഷണം, വില്‍ക്കരുതേ 108.