News Exclusive

കെട്ടിട നിര്‍മാണ അനുമതിയില്‍ വ്യാപക ക്രമക്കേട്

ഇടുക്കി: മൂന്നാറിലെ എട്ട് വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന കെട്ടിട നിര്‍മാണ അനുമതിയില്‍ വ്യാപക ക്രമക്കേട്. പള്ളിവാസല്‍ വില്ലേജില്‍ നിന്നും ചുരുങ്ങിയ കാലയളവില്‍ നല്‍കിയത് 171 നിര്‍മാണ അനുമതികളാണ്. കെട്ടിട നിര്‍മാണ അനുമതിയുടെ വിവരങ്ങള്‍ ചോദിച്ച് മാതൃഭൂമി ന്യൂസ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചതോടെ പള്ളിവാസല്‍ വില്ലേജിലെ എന്‍.ഒ.സി. രജിസ്റ്റര്‍ മുക്കി പുതിയതായി എഴുതി തയാറാക്കിയ എന്‍.ഒ.സി രജ്സ്റ്ററിന്റെ പകര്‍പ്പാണ് ഞങ്ങള്‍ക്ക് നല്‍കിയത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു. ഭൂമാഫിയയ്ക്ക് വഴങ്ങി സര്‍ക്കാര്‍.