News Exclusive

കൊച്ചുകുഞ്ഞിനെക്കൊണ്ട് സ്‌കൂട്ടറോടിച്ചയാള്‍ക്കെതിരെ നടപടി| മാതൃഭൂമി ന്യൂസ് ഇംപാക്ട്

കൊല്ലം: ഗതാഗത ബോധവല്‍ക്കണം ശക്തമായി തുടരുമ്പോഴും അവ പാലിക്കാന്‍ തയാറാകാത്ത ഒരു വിഭാഗം ഇന്നും നമ്മുടെ നാട്ടിലുണ്ട്. കൊച്ചുകുഞ്ഞിനെകൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിക്കുകയും അത് സുഹൃത്തുക്കളുടെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത നിയമലംഘനമാണ് ഇന്ന് മാതൃഭൂമി ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍ നിയമലംഘനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹനത്തിന്റെ റജിസ്‌ട്രേഷനും റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.