കൂടരഞ്ഞിയില്‍ മല വിണ്ടു കീറുന്നു; പ്രദേശ വാസികള്‍ ആശങ്കയില്‍
കോഴിക്കോട്: പ്രളയത്തിനു ശേഷം ഉണ്ടാകുന്ന ഭൗമ പ്രതിഭാസങ്ങളില്‍ പേടിച്ചു കഴിയേണ്ട അവസ്ഥയിലാണ് കോഴിക്കോടിന്റെ മലയോര മേഖലയിലെ ജനങ്ങള്‍. കൂടരഞ്ഞി കുളിരാമുട്ടിയില്‍ രണ്ട് കിലോമീറ്ററോളം മല വിണ്ടു കീറുന്നതാണ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നത്. തുലാവര്‍ഷം എത്താനിരിക്കെ ഈ ഭൂമിയില്‍ വെള്ളമിറങ്ങി മണ്ണിടിച്ചില്‍ ഉണ്ടായാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടും. മാതൃഭൂമി ന്യൂസ് എക്സ്ക്ലുസീവ്