News Exclusive

മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്; സക്കീറിനെതിരായ നടപടി സസ്‌പെന്‍ഷനിലൊതുക്കരുതെന്ന് എം.എം ലോറന്‍സ്

കൊച്ചി: സിപിഎം നേതാവ് വി.എ സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പോരെന്ന് എം.എം.ലോറന്‍സ്. സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാള്‍ക്കെതിരെ സസ്‌പെന്‍ഷനല്ല വേണ്ടത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീറിന് ക്ലീന്‍ചിറ്റ് നല്‍കിയ എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതെന്നും ലോറന്‍സ്. പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിന് തുണയായതെന്നും എം.എം ലോറന്‍സ് മാതൃഭൂമി ന്യൂസിനോട്.