News Exclusive

വ്യാജഹെല്‍മറ്റ് വാര്‍ത്ത ഗൗരവതരം- എ.കെ.ശശീന്ദ്രന്‍| മാതൃഭൂമി ന്യൂസ് ഇംപാക്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഹെല്‍മറ്റ് വ്യാപകമാകുന്നുവെന്ന മാതൃഭൂമി ന്യൂസ് വാര്‍ത്ത അതീവഗൗരവതരമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഉപഭോക്താക്കളെ അപകടത്തിലാക്കുന്ന തട്ടിപ്പ് ലീഗല്‍ മെറ്ററോളജി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പരിശോധന ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തും. വിലക്കുറവിന്റെ പേരില്‍ വ്യാജ ഹെല്‍മറ്റുകള്‍ വാങ്ങുന്ന രീതി യാത്രക്കാരും ഒഴിവാക്കണമെന്ന് എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.