News Exclusive

നെയ്യാറ്റിന്‍കര കൊലപാതകം: വെളിപ്പെടുത്തലുമായി സനലിനെ ഇടിച്ച വാഹനത്തിന്റെ ഉടമ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സനലിനെ ഇടിച്ച വാഹനത്തിന്റെ ഉടമ. രാത്രി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ വാഹനത്തിന് മുന്നിലേക്ക് സനല്‍ തെറിച്ചുവീഴുകയായിരുന്നുവെന്ന് നെയ്യാറ്റിന്‍കര സ്വദേശി കൂടിയായ വാഹന ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാല്‍ വാഹനം ദേഹത്ത് കൂടി കയറിയില്ല.