News Exclusive

കേരളത്തോട് വിവേചനമില്ല; ഫണ്ട് അനുവദിച്ചത് മാനദണ്ഡ പ്രകാരം - വി.മുരളീധരന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. നിയമപരമായല്ല കാര്യങ്ങള്‍ ചെയ്തത് എന്നാണ് തോന്നുന്നതെങ്കില്‍ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു. മാതൃഭൂമി ന്യൂസില്‍ നടന്ന തത്സമയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.