News Exclusive

ഓച്ചിറിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ പ്രായം പരിശോധിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും

കൊല്ലം: ഓച്ചിറിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തും. പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താനുള്ള തീരുമാനം. മുംബൈയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയും മുഖ്യപ്രതി മുഹമ്മദ് റോഷനുമായി അന്വേഷണ സംഘം നാളെ രാവിലെ കേരളത്തിലെത്തുന്നത്.