News Exclusive

കണ്ണൂര്‍ ഇരിട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വിളക്കോട് സ്വദേശി പുരുഷോത്തമനാണ് പരിക്കേറ്റത്. ആനയെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയോടെ കാട്ടാനയെ കാട്ടിലേയ്ക്ക് തിരികെ കയറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും പോലീസും ഒരുകൂട്ടം നാട്ടുകാരും. ഇതിനായുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ട് മണിക്കൂറായി നടത്തിക്കൊണ്ടിരിക്കുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്‌