News Exclusive

മനസ് തുറക്കൂ... കൂടെ നിര്‍ത്താം...

ഇന്ന് ലോക മാനസികാരോഗ്യ ദിനം. സങ്കീര്‍ണമാകുന്ന ലോകത്ത് മനുഷ്യമനസുകളും സങ്കീര്‍ണമാവുകയാണ്. തൊഴിലിടത്തിലും കുടുംബത്തിനുള്ളിലും നിന്ന് തുടങ്ങുകയാണ് മാനസിക പിരിമുറുക്കങ്ങള്‍. സ്‌ട്രെസ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മാനസിക പിരിമുറുക്കം ഇന്ന് സാമൂഹികാംഗീകാരം നേടിയ മനോരോഗമായി മാറിയിരിക്കുന്നു. കോവിഡ് കാലത്തെ ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനമാണ്. ചെറിയൊരു കരുതല്‍ വലിയ വിപത്തില്‍ നിന്ന് പലരേയും രക്ഷപ്പെടുത്തിയേക്കും. മനശാസ്ത്ര വിദഗ്ധ വാണി ദേവി പി.ടി പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. മനസ് തുറക്കൂ... കൂടെ നിര്‍ത്താം... മാനസികാരോഗ്യ ദിന പ്രത്യേക പരിപാടി.