News Exclusive

വന്ധ്യതാചികില്‍സയുടെ മറവില്‍ അനധികൃത അണ്ഡവില്‍പ്പന; മാതൃഭൂമി ന്യൂസ് അന്വേഷണം

തിരുവനന്തപുരം: വന്ധ്യതാചികില്‍സയുടെ മറവില്‍ അനധികൃത അണ്ഡവില്‍പ്പനയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് സാധാരണക്കാരായ സ്ത്രികളെ കേരളത്തിലെത്തിക്കുന്ന റാക്കറ്റ് സജീവം. മധ്യകേരളത്തിലെ ചില വന്ധ്യതാചികില്‍സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടനിലക്കാര്‍ മുഖേനയാണ് സ്ത്രീകളെ കേരളത്തിലെത്തിക്കുന്നത്. മെഡിക്കല്‍ ധാര്‍മ്മികതയും നിയമങ്ങളും ലംഘിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്ഡവില്‍പനാ റാക്കറ്റിനെ കുറിച്ചുള്ള മാതൃഭൂമി ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍. അന്വേഷിക്കും കണ്ടെത്തും.