News Exclusive

ദേശീയപാതാ വികസനത്തിന്റെ ദുരന്ത ചിത്രമായി ഒറവന്‍ തുരുത്തിലെ പാലം

ഇടപ്പള്ളി: ദേശീയപാതാ വികസനത്തിന്റെ ദുരന്ത ചിത്രമായി പണി എങ്ങുമെത്താത്ത ഒരു പാലം. ഇടപ്പള്ളി മൂത്തകുന്നം പാതയില്‍ ഒറവന്‍ തുരുത്തില്‍ 27 വര്‍ഷം മുമ്പ് പണി തുടങ്ങിയ പാലം ഇപ്പോഴും തുടങ്ങിയ ഇടത്തു തന്നെ നില്‍ക്കുകയാണ്. അന്ന് ദേശീയ പാത വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവരില്‍ നിന്ന് വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.