News Exclusive

ചിന്നക്കനാലിലെ ഭൂമി തട്ടിപ്പ്; ആസൂത്രിത നീക്കമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: മൂന്നാറിനടുത്ത് ചിന്നക്കനാലില്‍ 32 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളില്‍ എത്തിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘമാണ് നീക്കത്തിനു പിന്നിലെന്നും അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, പിടി മുറുക്കുന്ന ഭൂമാഫിയ.