News Exclusive

രാജ്യത്തെ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറും സംഘവും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നത് പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറും സംഘവുമാണെന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 1473 കോടിരൂപയുടെ സ്വര്‍ണം പെരുമ്പാവൂര്‍ സംഘം രാജ്യത്തേക്ക് കടത്തിയെന്ന ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. മാതൃഭൂമി ന്യൂസ് അന്വേഷണപരമ്പര- പെരുമ്പാവൂരിലെ സ്വര്‍ണരാജാക്കാന്‍മാര്‍.