News Exclusive

പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന്

കൊച്ചി: പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴച്ച വന്നോയെന്ന് പരിശോധിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. രാത്രിയില്‍ നടന്ന ദുരന്തത്തെക്കുറിച്ച് കെഡിഎച്ച്പി ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുന്നു എന്നാല്‍ വിവരം പുറംലോകത്തെ അറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച വന്നോയെന്ന് അന്വേഷിക്കണം. വിവരം പുറത്തറിയിക്കാന്‍ വൈകിയത് കാരണം രക്ഷാപ്രവര്‍ത്തനം ആദ്യ മണിക്കൂറുകളില്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.